ബക്രീദ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും മറ്റന്നാളും അവധി; സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അവധി ശനിയാഴ്ച

0
2

തിരുവനന്തപുരം∙ ബക്രീദ് പ്രമാണിച്ച് പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയും (ജൂൺ 6) ശനിയും (ജൂൺ 7) സർക്കാർ അവധി പ്രഖ്യാപിച്ചു. നേരത്തേ, സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി വെള്ളിയാഴ്ചയിൽനിന്ന് ശനിയാഴ്ചയിലേക്ക് മാറ്റിയതിൽ മുസ്‍ലിം ലീഗും അധ്യാപക സംഘടനകളും പ്രതിഷേധം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാത്രിയോടെ വെള്ളിയാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂൺ 6നാണ് നേരത്തേ ബക്രീദ് പൊതു അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മാസപ്പിറവി വൈകിയതിനെ തുടർന്ന് ബക്രീദ് ജൂൺ 7നാണെന്ന് മതപണ്ഡിതർ അറിയിച്ച സാഹചര്യത്തിൽ അവധിയെക്കുറിച്ച് ആശയക്കുഴപ്പമുണ്ടായി. തുടർന്ന് അവധി ശനിയാഴ്ചയിലേക്ക് മാറ്റി. ഇതോടെയാണ് പല കോണിൽനിന്നും എതിർപ്പുണ്ടായത്. 

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ശനിയാഴ്ച മാത്രമാണ് അവധി. 1881ലെ നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് നിയമം ബാധകമായ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധിയായിരിക്കും. ആറാം തീയതി പ്രവൃത്തിദിവസം ആയിരിക്കുമെന്നും സർക്കാർ ഉത്തരവില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here